കെടുതിയില്‍ കൈത്താങ്ങായി റെയില്‍വേയും; കേരളത്തിലേക്ക് കുടിവെള്ളമെത്തിക്കും

കൊച്ചി∙പ്രളയ ദുരിതത്തില്‍ പൊരുതുന്ന കേരളത്തിന് കൈത്താങ്ങായി ഇന്ത്യന്‍ റെയില്‍വേയും. പ്രളയം എല്ലാ മേഖലയെയും വി‍ഴുങ്ങിയതോടെ ശുദ്ധ ജല വിതരണം പ്രതിസന്ധിയിലായി.

ദുരിതം നേരിടുന്ന പ്രദേശങ്ങലിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ ക‍ഴിയുന്നവര്‍ക്കും വെള്ളമെത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.

ഈറോഡില്‍ നിന്ന് ഏ‍ഴുവാഗണുകളിലായി സിന്‍റെക്സ് ടാങ്കുകളില്‍ വെള്ളവുമായി പ്രത്യോക ട്രെയിന്‍ കേരളത്തിലേക്ക് തിരിച്ചു.

ട്രെയിന്‍ മധുര, തിരുനെൽവേലി വഴി തിരുവനന്തപുരത്ത് എത്തും. പാറശാല റെയിൽനീർ പ്ലാന്റിൽനിന്നു ഒരു ലക്ഷം മിനറൽ വാട്ടർ കുപ്പികൾ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലെത്തിക്കും.

ഇതിന്റെ ലോഡിങ് പുരോഗമിക്കുകയാണ്. ചെന്നൈയ്ക്കടുത്തു പാലൂർ പ്ലാന്റിൽനിന്നു കുപ്പിവെള്ളത്തിന്റെ 15,000 ബോക്സുകളും കേരളത്തിലേക്ക് അയയ്ക്കും.

ഇവ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലും ചെന്നൈ സൂപ്പർ ഫാസ്റ്റിലും കേരളത്തിലേക്കു കയറ്റി അയക്കുമെന്നു റെയിൽവേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here