സമ്മര്‍ദത്തെ അതിജീവിക്കാന്‍ ഇന്ത്യക്കാകുമോ?

ആദ്യ രണ്ടെ ടെസ്റ്റുകളിലെ തോല്‍വി മറക്കാന്‍ മൂ്‌നനാം ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും.

എന്നാല്‍ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യന്‍ ടീം കാഴ്ചവെച്ച ദയനീയ പ്രകടനം ടീമിനു മുകളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്.

ആദ്യ ടെസ്റ്റുകളിലെ പ്രകടനത്തില്‍ ഏറെ പഴി കേള്‍ക്കുന്ന കോഹ്ലിപ്പടയ്ക്ക് സമ്മര്‍ദത്തെ അതിജീവിക്കാന്‍ ആകുമോ എന്നതു കൂടിയാകും ഇന്നത്തെ ടെസ്റ്റില്‍ വിലയിരുത്തപ്പെടുക.

പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിയുന്ന ജസ്പ്രീത് ബുംബ്രയെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന.

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതു കൂടി തോറ്റാല്‍ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമാകും. അതേ സമയം തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലീഷ് പട ഇറങ്ങുന്നത്.

രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ ബെന്‍ സ്റ്റോക്‌സിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News