ദുരിതം നാലാം ദിനം; ആലുവയില്‍ ജലനിരപ്പ് താ‍ഴുന്നു

പ്രളയക്കെടുതിമൂലം ദുരിതത്തിലാണ്ട കേരളത്തിന് ആസ്വാസമേകുന്ന വാര്‍ത്തയാണ് മലബാറില്‍ നിന്ന് ലഭിക്കുന്നത്.

മലബാര്‍ ഭാഗങ്ങളില്‍ മഴയ്ക്ക് കുറവുണ്ട്. പ്രളയം മൂലം ദുരിതത്തിലായ ആലുവയില്‍ വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന് ഇത് ഗുണകരമായിട്ടുണ്ട്.

ഇവിടങ്ങളില്‍ റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ദുരിതാശ്വാസ ക്യമ്പുകളിലേക്ക് ഇതുവഴി ഭക്ഷണസാധനങ്ങള്‍ എത്തിച്ചുതുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട റാന്നി മേഖലയില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചെങ്കിലും ഇവിടെ വെള്ളക്കെട്ട് തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനത്തിന് തടസമായി ചെങ്ങന്നൂരില്‍ കനത്ത മഴ തുടരുകയാണ് 50 അംഗ നാവികസേന ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആളുകള്‍ കുടുങ്ങിക്കിടന്നിരുന്ന ചാലക്കുടിയില്‍ ജലനിരപ്പ് ഒരടിയോളം താഴ്ന്നിട്ടുണ്ട്.

ഡാമുകളിലെ സ്ഥിതികളും നിയന്ത്രണവിധേയമാണ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴയാണ്.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News