പ്രളയക്കെടുതി; സീതാറാം യെച്ചൂരി ഇന്ന് കേരളത്തിൽ; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും

സീതാറാം യെച്ചൂരി ഇന്ന് കേരളത്തിൽ. രാവിലെ 9.20ന്‌ തിരുവനന്തപുരത്തെത്തുന്ന സിപിഐ (എം) ജനറൽ സെക്രട്ടറി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന‌് ആലപ്പുഴയിലെ ക്യാമ്പുകൾ സന്ദർശിക്കാനായി പോകും.

കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലേയാണ് അദ്ദേഹം കേരളത്തിലേക്കു തിരിക്കുന്നത്.

യെച്ചൂരി ഇന്നലെ പോസ്റ്റ് ചെയ്ത ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:

“കേരളത്തിലെ ജനങ്ങളെ സഹായിക്കാൻ കേന്ദ്ര സർക്കാരിന് പണം പ്രശ്നമല്ല. ദുരന്തത്തിന്റെ വലിപ്പം ഇപ്പോ‍ഴെങ്കിലും മോദി മനസ്സിലാക്കണം. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. പിന്നാലേ, വേണ്ട സാമ്പത്തിക സഹായവും സന്നാഹങ്ങളും നല്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News