‘വന്നു കാണൂ ദുരന്തമുഖങ്ങളിൽ ചുണക്കുട്ടികൾ’; ന്യൂ ജെൻ-നെക്കുറിച്ചുള്ള ധാരണകൾ പൊളിച്ചടുക്കി കേരളത്തിന്റെ കൗമാരവും യുവത്വവും

ദുരന്തവേള പുതുതലമുറയെക്കുറിച്ചുള്ള പതിവു ധാരണകൾ പൊളിച്ചെ‍ഴുതാനുള്ള അവസരവുമായി. എ‍ഴുത്തുകാരി രാധിക സി നായരുടെ രണ്ടു ഫെയ്സ് ബുക്ക് കുറിപ്പുകൾ.

സോഷ്യൽ മീഡിയയിൽ കയറി കുത്തിയിരിക്കുന്നു ,ഫ്രണ്ട്സുമായി ചാറ്റ് ചെയ്തു സമയം കളയുന്നു ,സിനിമ കണ്ടു നടന്ന് പഠിത്തം ഉഴപ്പുന്നു ,സെൽഫിയെടുത്ത് അർമാദിക്കുന്നു ‘ ,വീട്ടിനു വേണ്ടി ഒന്നും ചെയ്യുന്നില്ല ,കുനിഞ്ഞിട്ടൊരു കുപ്പ എടുക്കില്ല ,ഒരു ജോലീം ചെയ്യില്ല

വന്നു കാണൂ ദുരിതാശ്വാസ ക്യാമ്പുകളിൽ ദുരന്തമുഖത്ത് ഫേസ് ബുക്ക് ,ട്വിറ്റർ ,ഇൻസ്റ്റ ഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ചാനലുകളിൽ റിപ്പോർട്ടിങ്ങിൽ ഒക്കെ ചുണക്കുട്ടികൾ

ഊണില്ലാതെ ഉറക്കമില്ലാതെ ഭക്ഷണം സമയത്ത് കഴിക്കാതെ ഇവരാണ് ഊർജം’ എന്തൊരു മിടുമിടുക്കും ചുറ്റുചുറുക്കും ഒരു കെട്ടിപ്പിടിച്ചുമ്മ ആ ചുണക്കുട്ടികൾക്ക്.

“ഒറ്റക്കെട്ടാണെന്ന്,
ദുരന്തമുഖത്തുള്ളവരെ കൂടപ്പിറപ്പുകളെപ്പോലെ കരുതാനും സ്നേഹിക്കാനും കണ്ണീരൊപ്പാനും കൂടെയുണ്ടെന്ന് ….
ഒപ്പമുണ്ട് എന്തിനുമെന്ന്…
മരുന്നായും തുണിയായും മെഴുകുതിരിയായും സാനിറ്ററി പാഡായും ഭക്ഷണമായും വെള്ളമായും ഇതാ ആയിരങ്ങൾ എസ് എം വി സ്കൂളിലെ കളക്ഷൻ സെന്ററിൽ …..
ഒറ്റയ്ക്കും കൂട്ടമായും,
കൂട്ടുകാരൊത്ത്, സഹപ്രവർത്തകരുടെ കൂടെ, അച്ഛനുമമ്മയ്ക്കുമൊപ്പം, മക്കളുടെ കൈപിടിച്ച്, അയൽവാസികളുടെ കൂടെ..

ഇതാണ് സാഹോദര്യം സ്നേഹം സമത്വം.

മഴയെ വകവെച്ചില്ല, വിശപ്പറിഞ്ഞില്ല..
നല്ല മിടുമിടുക്കുള്ള വോളന്റിയർ ,
സന്നദ്ധപ്രവർത്തകർ,
പൊലീസ്,
മാധ്യമപ്രവർത്തകർ…
ഒരു കുഞ്ഞുപൊതി മുതൽ അനേകം വലിയ പൊതികൾ വരെ…
കാറിൽ, സ്കൂട്ടറിൽ, സൈക്കിളിൽ, ഓട്ടോയിൽ, നടന്ന് ..
ഉദ്യോഗമുള്ളവർ ,ഇല്ലാത്തവർ, വീട്ടമ്മമാർ,
കുട്ടികൾ…

ഇതുപോലെ കേരളത്തിലെ അനേകം കളക്ഷൻ സെന്ററുകളിൽ നടക്കുന്നുണ്ട് രക്ഷാദൗത്യം .

ദുരന്തമുഖത്തുള്ളവരെ മഴയും തണുപ്പും അപകടസാധ്യതയും വകവയ്ക്കാതെ വള്ളങ്ങളിലും ഹെലികോപ്ടറിലും ബോട്ടുകളിലും കാറിലും നീന്തിയും പറന്നും രക്ഷിക്കുന്ന ധീരന്മാർ എത്ര?

അതിവൈകാരികതയില്ലാതെ ,സമചിത്തതയോടെ കാര്യങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർസംവിധാനമുണ്ട് നമുക്ക്..

നമ്മൾ അതിജീവിക്കും
നമ്മൾ ഒന്നാണ്
ഒന്നായി നിന്നു തന്നെ നേരിടും”

ദുരിതാശ്വാസ ക്യാന്പിലേക്കുള്ള സാധനങ്ങള്‍ ഒരുക്കുന്ന ദൃശ്യങ്ങള്‍ 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here