കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ടുപോയവരാണ് ഞങ്ങളും; രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് ജയറാം

കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരന്തത്തില്‍ പെട്ടുപോയ തങ്ങളെ രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിച്ച് ജയറാമും കുടുംബവും. ഫേസ്ബുക്ക് ലെെവിലാണ് ജയറാം നന്ദിയറിയിച്ച് എത്തിയത്.

മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിയ്ക്ക് പ്രളയത്തെ തുടര്‍ന്ന് കുതിരാനിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോകുകയായിരുന്നു ജയറാമും കുടുംബവും. 16 മണിക്കൂറോളമാണ് കുടുങ്ങിക്കിടന്നത്. പിന്നീട് കേരള പൊലീസെത്തി രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെടുത്തിയ പൊലീസിനും മുഖ്യമന്ത്രിക്കും നന്ദി അറിയിക്കുകയാണെന്നും ജയറാം വ്യക്തമാക്കി.

ഒരോരുത്തരും തങ്ങളാല്‍ ക‍ഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നും, ഭക്ഷണസാധനങ്ങളും മരുന്നും കുടിവെള്ളവും ചില ക്യാമ്പുകളില്‍ കുറവാണെന്നും അതെത്തിച്ച് നല്‍കുന്നതിന് വേണ്ടി ദയവായി ക‍ഴിയാവുന്നതെല്ലാം ചെയ്യേണമെന്നും ജയറാമും കുടുംബവും ആവശ്യപ്പെട്ടും. തങ്ങളാല്‍ ക‍ഴിയുന്നതെല്ലാം തങ്ങള്‍ ചെയ്യുന്നുണ്ടെന്നും ജയറാം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here