‘ദുരന്തത്തെ നേരിടാന്‍ ഒരുമിച്ച് ഒറ്റക്കെട്ടായി’; ദുരിതബാധിതർക്ക് പഞ്ചായത്ത് വകുപ്പിന്‍റെ കൈത്താങ്ങ്

പ്രളയബാധിതർക്ക് ആശ്വാസമേകി പഞ്ചായത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണമുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു. തിരുവനന്തപുരം പഞ്ചായത്ത് ഡയറക്ടറേറ്റിൽ പ്രവത്തിക്കുന്ന കളക്ഷൻ സെൻറർ കേന്ദ്രീകരിച്ചാണ് അവശ്യസാധനങ്ങൾ വിവിധ ക്യാമ്പുകളിൽ എത്തിക്കുന്നത്.

ഇതിനകം ലോറികളിലും ബസുകളിലുമായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് 20 ലോഡ് അവശ്യവസ്തുക്കൾ എത്തിച്ചു. ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകൾ, സാമൂഹ്യ-സന്നദ്ധ സംഘടനകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് കളക്ഷൻ സെന്ററിൽ അവശ്യവസ്തുക്കൾ ശേഖരിച്ച് കയറ്റി അയയ്ക്കുന്നത്.

വിവിധ ജില്ലാ ഓഫീസുകളിൽനിന്നും ലഭിക്കുന്ന സ്ഥിതിവിവരത്തെ അടിസ്ഥാനമാക്കി ഏറ്റവും സഹായമാവശ്യമുള്ള ക്യാമ്പുകളിലാണ് സാധനങ്ങൾ എത്തിക്കുന്നത്. ശേഖരിക്കുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഡയറക്ടറേറ്റിൽ കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. (ഫോൺ: 0471 – 2786322).
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികക്കൊപ്പം വകുപ്പിലെ അയ്യായിരത്തിലധികം ജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഉൾപ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രാദേശികകേന്ദ്രങ്ങളിലെ ആശ്വാസപ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നു.

ദുരിതമേഖലകളുടെ സമീപമുള്ള ജില്ലകളിലെയും പഞ്ചായത്തുകളിലെയും ജീവനക്കാരെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആരംഭിച്ച 2500ഓളം ദുരിതാശ്വാസ ക്യാമ്പുകളിൽ 420 എണ്ണം ഗ്രാമപഞ്ചായത്തുകളുടെ നിയന്ത്രണത്തിൽ ആരംഭിച്ചിട്ടുള്ളവയാണ്.

ഇവയിൽ അധികവും വെള്ളപ്പൊക്കം രൂക്ഷമായി അനുഭവപ്പെട്ട പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ റാന്നി, ചെങ്ങന്നൂർ, ആറന്മുള മേഖലകളിലാണ്. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളിലും 14 ജില്ലാ ഓഫീസുകളിലും കൺട്രോൾ റൂമും ഹെൽപ് ഡെസ്‌കും 24 മണിക്കുറും പ്രവത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള ആംബുലൻസുകളുടെ സേവനം ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News