കേരളത്തിന് സഹായം നല്‍കരുതെന്ന ആഹ്വാനവുമായി സംഘപരിവാര്‍; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന് പ്രചരണം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നാട് ദുരിതം അനുഭവിക്കുമ്പോള്‍ കേരളത്തിന് സഹായം നല്‍കരുതെന്ന ആഹ്വാനവുമായി സംഘപരിവാറുകാരന്‍ സുരേഷ് കൊച്ചാട്ടില്‍.

കേരളത്തിന് സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ഇയാള്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ പ്രളയത്തില്‍പ്പെട്ടവരില്‍ ഭൂരിഭാഗവും സമ്പന്നരാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുത്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനകളെ മാനിക്കരുത്. സംഭാവന നല്‍കേണ്ടത് സേവാ ഭാരതിക്കാണെന്നും ഇയാള്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്യുന്നു.

സേവാ ഭാരതിക്ക് സഹായം നല്‍കാന്‍ ഇയാള്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്. 09849011006 എന്ന നമ്പറാണ് കൊടുത്തത്.

ഇയാള്‍ ഫേസ്ബുക്കില്‍ ബിജെപിക്കാരനാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ട്വിറ്ററിലെ ഇയാളുടെ മുഖചിത്രം നരേന്ദ്രമോദിയാണ്.

തൃശൂര്‍ കരിവണ്ണൂര്‍ സ്വദേശിയാണ് സുരേഷ് കൊച്ചാട്ടില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News