തൃശൂരില്‍ പകര്‍ച്ചവ്യാധി ഭീഷണി; അടിയന്തര വൈദ്യ സഹായത്തിന് മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ അടിയന്തിര വൈദിക സഹായം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ആരംഭിച്ചു.

നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധികള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കുന്നുണ്ട്.

കനത്തമഴയില്‍ കുടിവെളള സ്രോതസ്സുകളും പരിസരങ്ങളും മലിനമായിരിക്കുന്ന സാഹചര്യത്തില്‍ വയറിളക്ക രോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ എന്നീ രോഗങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04872333050, 9447919179.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here