കേരളത്തിന് സഹായഹസ്തവുമായി ബഹ്‌റൈന്‍ രാജാവും

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സഹായഹസ്തവുമായി ബഹ്‌റൈന്‍ ഭരണാധികാരികളും.

കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഹമദ് രാജാവ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് നിര്‍ദേശം നല്‍കി.

എത്രയും വേഗം ആവശ്യമായ സാധന സാമഗ്രികള്‍ കേരളത്തിലെത്തിക്കാനാണ് രാജാവിന്റെ നിര്‍ദേശം. ഇന്ത്യന്‍ എംബസിയെയും ഇന്ത്യന്‍ പൗരന്മാരെയും ഏകോപിപ്പിച്ചുകൊണ്ടാണ് സഹായങ്ങള്‍ നല്‍കുന്നത്.

ദുബായ്: കേരളത്തിലെ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി യുഎഇയിലെ പ്രമുഖ എക്‌സ്‌ചേഞ്ച് ആയ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് അഞ്ചു ലക്ഷം ദിര്‍ഹം (ഏതാണ്ട് 95 ലക്ഷം രൂപ) നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്കാണ് തുക നല്‍കുകയെന്ന് എക്‌സ്‌ചേഞ്ച് ചെയര്‍മാന്‍ മൊഹമ്മദ് അലി അല്‍ അന്‍സാരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News