‘നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട്’; സംസ്ഥാനത്തിന് പിന്തുണയുമായി കാനഡയും

തിരുവനന്തപുരം: പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.

ജസ്റ്റിന്റെ ട്വീറ്റ് ഇങ്ങനെ: ”ദാരുണമായ വാര്‍ത്തയാണ് കേരളത്തില്‍ നിന്ന് കേള്‍ക്കുന്നത്. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രളയം ബാധിച്ച എല്ലാവര്‍ക്കുമൊപ്പമുണ്ട് ഞങ്ങള്‍”.

കേരളത്തിന് പിന്തുണയുമായി വിവിധ ലോകനേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

സഹായത്തിനായി പ്രത്യേക സമിതി രൂപവത്കരിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സഹായത്തിനായി ആഹ്വാനംചെയ്തിരുന്നു.

ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിന് നാലുകോടി രൂപ സഹായധനം പ്രഖ്യാപിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി 35 കോടി രൂപ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഹമദ് രാജാവ് റോയല്‍ ചാരിറ്റി ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയ്ക്ക് നിര്‍ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here