കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ചു

മ‍ഴക്കെടുതിക്കിടെ കൊച്ചിയില്‍ നിന്ന് നിര്‍ത്തിവച്ച വിമാന സര്‍വീസുകള്‍ നാവികസേനാ ആസ്താനത്തുനിന്ന് ഇന്ന് ഭാഗികമായി ആരംഭിക്കും.

എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയായ അലയന്‍സ് എയര്‍ ആണ് വിമാന സര്‍വിസ് നടത്തുക. കൊച്ചി-ബംഗളൂരു, കൊച്ചി-കോയമ്പത്തൂര്‍ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന വിമാനത്തില്‍ എ‍ഴുപത് പേര്‍ക്ക് സഞ്ചരിക്കാന്‍ ക‍ഴിയും.

മ‍ഴക്കെടുതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഈ മാസം 26 വരെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സൈനിക വിമാനത്താവളം സര്‍വീസിനായി തുറന്നുകൊടുത്തത്.

കരിപ്പൂരില്‍ നിന്ന് എട്ട് വിമാനങ്ങള്‍ ബുധനാഴ്ച കോയമ്പത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളിലേക്ക് തിരിച്ചുവിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതിനാല്‍ കോഴിക്കോട്ടുനിന്ന് അധിക സര്‍വിസുകള്‍ നടത്തുന്നതിന് വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

എയര്‍ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ഇത്തിഹാദ് തുടങ്ങിയ കമ്പനികളില്‍ കരിപ്പൂരില്‍നിന്ന് സര്‍വിസുകള്‍ നടത്തിയിരുന്നു.

ഇത് കൂടാതെ, കോഴിക്കോട് നിന്നും പകല്‍ 12 മുതല്‍ വൈകീട്ട് ആറുവരെ മണിക്കൂറില്‍ ആറ് വിമാനങ്ങള്‍ക്ക് വരെ സര്‍വിസ് നടത്താമെന്ന് അറിയിച്ച് ഡയറക്ടര്‍ വാര്‍ത്തക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

ഒരേസമയം 12 വിമാനങ്ങള്‍ വരെ ഏപ്രണില്‍ നിര്‍ത്തിയിടുന്നതിനും ഇവിടെ സൗകര്യമുണ്ട്. രാവിലെയും രാത്രിയും കരിപ്പൂരില്‍ തിരക്കേറിയ സമയമാണ്.

മറ്റു സമയങ്ങളില്‍ സര്‍വിസ് നടത്താമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. നിലവില്‍ കോഡ് സി, ഡി ശ്രേണിയിലുള്ള വിമാനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.

കഴിഞ്ഞ ദിവസങ്ങളില്‍ ദുരന്തനിവാരണത്തിനായി നിരവധി സൈനിക വിമാനങ്ങളും കരിപ്പൂരില്‍ ഇറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News