ചെന്നിത്തലയെ പീപ്പിള്‍ ടിവി വെല്ലുവിളിക്കുന്നു; ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ടോ?

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും രക്ഷാപ്രവര്‍ത്തനത്തെയും അധിക്ഷേപിച്ചുകൊണ്ട് സൈന്യത്തിന്റേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് പീപ്പിള്‍ ടിവി.

ഈ ചോദ്യങ്ങള്‍ക്ക് ചെന്നിത്തലയ്ക്ക് ഉത്തരമുണ്ടോ?

1.  ഹബീബ് ഖാന്‍ അങ്ങയുടെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചില്ല എന്ന് താങ്കള്‍ക്ക് പറയാമോ?

2. സൈന്യത്തിന്റെ പേരിലുളള വ്യാജ വീഡിയോ പ്രചരിപ്പിച്ച ഹബീബ് ഖാനെ താങ്കളുടെ സ്റ്റാഫില്‍ നിന്ന് പുറത്താക്കാന്‍ തയ്യാറുണ്ടോ?

3. ഹബീബ് ഖാന്‍ അങ്ങനെ ചെയ്യില്ല എന്ന് താങ്കള്‍ പറഞ്ഞു. തെളിവ് ഞങ്ങള്‍ പുറത്തു വിടുന്നു. നടപടിയെടുക്കാനുളള രാഷ്ട്രീയ ആര്‍ജവം താങ്കള്‍ കാണിക്കുമോ?

4. വാട്ട്‌സ് ആപ്പില്‍ ഷെയര്‍ ചെയ്തതിനെ കുറിച്ച് ചോദ്യം ചോദിക്കുമ്പോള്‍ അങ്ങ് ഫേസ്ബുക്ക് ലൈക്കിനെ കുറിച്ച് പറയുന്നതെന്തു കൊണ്ടാണ് ?

5. കൈരളി പീപ്പിളിന്റെ വാര്‍ത്ത തെറ്റാണെങ്കില്‍ ഞങ്ങള്‍ക്കെതിരെ കേസ് കൊടുക്കാന്‍ താങ്കള്‍ തയ്യാറാണോ?

6. ചോദ്യങ്ങള്‍ക്ക് താങ്കള്‍ കൃത്യമായ മറുപടി നല്‍കാത്തതെന്താണ് ?

സൈന്യത്തിന്റെ പേരിലുള്ള വ്യാജ വീഡിയോ വൈറലാവുന്നതിന് മുമ്പ് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചത് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായ ഹബീബ് ഖാനാണെന്ന് കണ്ടെത്തിയിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്. ഇന്നലെ രാവിലെ 9:47നാണ് ഹബീബ് ഖാന്‍ വീഡിയോ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുന്നത്. അതിന് ശേഷമാണ് പോസ്റ്റ് സോഷ്യല്‍ മാഡിയയില്‍ പരക്കെ പ്രചരിക്കുന്നത്.

എന്നാല്‍ വീഡിയോയെക്കുറിച്ചുള്ള മാധ്യമങ്ങളോട് ചോദ്യത്തിന് വ്യക്തമായ മറുപടി പറയാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചില്ല.

ആരെങ്കിലും ലൈക്ക് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്കറിയില്ലെന്നും ഇപ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സമയമല്ല ഇതെന്നുമായിരുന്നു എവിടെയും തൊടാതെയുള്ള ചെന്നിത്തലയുടെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News