പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്കിതാ ഈ കുഞ്ഞുമനസ്സിന്‍റെ കൈത്താങ്ങ്; കുടുക്ക നിറയെ സ്നേഹം കരുതിയ അനുപ്രിയക്ക് സൈക്കിള്‍ സമ്മാനിക്കാനൊരുങ്ങി ഹീറോ

തമി‍ഴ്നാട്ടിലെ വി‍ഴുപുറത്തെ അനുപ്രിയയാണ് ഈ നല്ല മനസിന്റെ ഉടമ . 4 വര്‍ഷമായി സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ അവള്‍ പണം ശേഖരിച്ചു ഇതിനായി ഓരോ ദിവസവും 5 രൂപ വീതം അവള്‍ കുടുക്കയില്‍ നിക്ഷേപിച്ചു.

തന്‍റെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 16ാം തിയതി സൈക്കിള്‍ വാങ്ങാം എന്നായിരുന്നു അവളുടെ ആഗ്രഹം . എന്നാല്‍ ഇങ്ങനെ കുടുക്കയിലാക്കി ശേഖരിച്ച 9000ത്തോളം രൂപ സൈക്കിള്‍ വാങ്ങുന്നതിനേക്കാള്‍ പ്രളയകെടുതീയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കാമെന്ന് അവള്‍ പീതാവിനോട് ആഗ്രഹം പ്രകടിപ്പിച്ചു.

ഓരോ വര്‍ഷവും വിവിധ കുടുക്കകളില്‍ സേവിച്ച പണം സൈക്കിള്‍ വാങ്ങേണ്ടേ എന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ അവരെ അത്ഭുതപെടുത്തുന്ന ഉത്തരമായിരുന്നു ആ കുഞ്ഞി കുരുന്ന് പറഞ്ഞത്.

കേരളത്തിലെ ജനങ്ങള്‍ പ്രളയകെടുതിയിലായി ദുഖിക്കുമ്പോള്‍ എന്‍റെ സമ്പാദ്യം സൈക്കിള്‍ വാങ്ങുന്നതിനെക്കാള്‍ ഞാന്‍ അവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു എന്നായിരുന്നു അനുപ്രിയ എന്ന ആ കുഞ്ഞ് മനസ് പറഞ്ഞത്.

അനുപ്രിയയുടെ ആഗ്രഹം പോലെ തന്നെ പിതാവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആ പണം സംഭാവന ചെയ്യതു. ഈ കൊച്ചു മിടുക്കിയുടെ ചിന്തയ അഭിനന്ദിച്ച് ഹീറോ സൈക്കിള്‍സ്. എല്ലാ വര്‍ഷവും അവള്‍ക്ക് പുതിയ സൈക്കിള്‍ നല്‍കുമെന്ന് ഹീറോ സൈക്കിള്‍ ചെയര്‍മാന്‍ പങ്കജ് എം മുന്‍ചല്‍ അറിയിച്ചു.

ശരിയാണ് ഞങ്ങ‍ള്‍ ഇപ്പോള്‍ തിരിച്ചറിയുന്നു നീ കുടുക്കയില്‍ ശേഖരിച്ചത് നാണയങ്ങള്‍ അല്ല കുടുക്ക നിറയെ അനുപ്രിയയുടെ സ്നേഹമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News