ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

സംസ്ഥാനത്ത് മഴക്കെടുതി കാരണം നിര്‍ത്തിവച്ച ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

എന്നാല്‍ ഇന്ന് 28 ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് നിന്ന് 28 അധിക വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു.

സംസ്ഥാനത്ത് പ്രളയക്കെടുതി കാരണം നിര്‍ത്തിവെച്ച ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളാണ് പുനഃസ്ഥാപിച്ചത്.

28 പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ സര്‍വീസ് പുനരാരംഭിക്കും. കൂടാതെ ഷൊര്‍ണൂര്‍ എറണാകുളം പാതയില്‍ ട്രെയിന്‍ സര്‍വീസും പുനഃസ്ഥാപിച്ചു. എറണാകുളം കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു.

പാലക്കാടുനിന്നു കോയമ്പത്തൂര്‍, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസും പുനരാരംഭിച്ചിട്ടുണ്ടായിരുന്നു. കൂടാതെ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്കും സര്‍വീസുണ്ട്.

കൂടാതെതിരുവനന്തപുരത്ത് നിന്ന് 28 അധിക വിമാന സര്‍വ്വീസുകള്‍ ആരംഭിച്ചു.10 ആഭ്യന്തരസര്‍വ്വീസും 18 അന്താരാഷ്ട്ര സര്‍വ്വീസുകളുമാണ് നിലവില്‍ നടത്തുന്നത്. നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് നിന്ന് അധിക സര്‍വ്വീസുകള്‍ നടത്തുന്നത്. സംസ്ഥാനത്ത് കെ എസ് ആര്‍ടിസിയും ഓടി തുടങ്ങി.

എന്നാല്‍ നാളെമുതല്‍ പൂര്‍ണ്ണമായും സര്‍വ്വീസുകള്‍ നാടത്താനാകു എന്ന് കെഎസ്ആര്‍ടിസി സിഎംഡി ടോമിന്‍ തച്ചങ്കരി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News