പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്ക് സപ്ലൈക്കോ വ‍ഴി സാധനങ്ങ‍ള്‍ക്ക് സബ്സിഡി നല്‍കും

പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടമായവര്‍ക്കും സപ്ലൈക്കോ വ‍ഴി സാധനങ്ങ‍ള്‍ക്ക് സബ്സിഡി നല്‍കുമെന്ന് സപ്ലൈക്കോ സിഎംഡി എംഎസ് ജയ പറഞ്ഞു.

ക്യാമ്പുകളിലേക്കും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങിയവര്‍ക്ക് അവശ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിതെന്നും സപ്ലൈക്കോ സിഎംഡി കൂട്ടിച്ചേര്‍ത്തു.

ഇതിനായി റേഷന്‍ കാര്‍ഡില്‍ നല്‍കിയിട്ടുള്ള കാര്‍ഡുടമകളുടെ ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും. ഇതിനാവശ്യമായ മാറ്റം സപ്ലൈക്കോ വിപണന കേന്ദ്രങ്ങളിലെ ബില്ലിംഗ് സംവിധാനത്തില്‍ വരുത്തിയിട്ടുണ്ട്.

ഇത് നടപ്പാക്കാന്‍ വിപണനശാലകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സപ്ലൈക്കോ സിഎംഡി എംഎസ് ജയ പറഞ്ഞു.

റേഷന്‍ കാര്‍ഡില്‍ നമ്പര്‍ ചേര്‍ത്തിട്ടില്ലാത്തവര്‍ ബന്ധപ്പെട്ട റേഷന്‍ കട ഉടമയില്‍ നിന്ന് റേഷന്‍ കാര്‍ഡിന്‍റെ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സാക്ഷ്യപത്രം ഹാജരാക്കിയാലും ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും സപ്ലൈക്കോ സിഎംഡി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here