സംസ്ഥാനത്ത് ആശ്വാസകരമായ സാഹചര്യം; വീടുകള്‍ വാസയോഗ്യമാക്കാനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടത്തും; രക്ഷാപ്രവര്‍ത്തനത്തിന് യുവജനങ്ങള്‍ വഹിച്ചത് വലിയ പങ്കെന്ന് മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് ആശ്വാസകരമായ സാഹചര്യമാണെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനം ഇനിയും തുടരും

ഇന്ന് രക്ഷപ്പെടുത്തിയത് 602 പേരെ

സംസ്ഥാനത്ത് 3214 ദുരിതാശ്വാസ ക്യാമ്പുകള്‍

ദുരിതാശ്വാസ ക്യാമ്പുകളില്‍ 10,78,073 പേര്‍

1,01,491 കുട്ടികളാണ് ക്യാമ്പുകളിലുള്ളത്

2,12,735 സ്ത്രീകളാണ് ക്യാമ്പില്‍ കഴിയുന്നത്

വീടുകളിലേക്ക് മടങ്ങിയെത്താവുന്ന സാഹചര്യം വന്നു തുടങ്ങി

വീടുകള്‍ വാസയോഗ്യമാക്കാനുള്ള ജോലികള്‍ ദ്രുതഗതിയില്‍ നടത്തും

തിരിച്ചു പോകുന്നവര്‍ക്ക് ശുചീകരണ കിറ്റുകള്‍ നല്‍കും

സഹായങ്ങള്‍ ക്യാമ്പ് ചുമതലയുള്ളവരെ മാത്രമേ ഏല്‍പ്പിക്കാവൂ

‘ദുരിതാശ്വാസത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി’

ഓണത്തിന്റെ ആര്‍ഭാട ചടങ്ങുകള്‍ ഒഴിവാക്കണം

ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കും
ഈ മാസം 29 ന് തിരുവനന്തപുരത്താണ് സ്വീകരണചടങ്ങ്

രക്ഷാപ്രവര്‍ത്തനത്തിന് യുവജനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്

.നാടിന്റെ പുനര്‍നിര്‍മാണം ഭാരിച്ച ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

പഞ്ചവത്സരപദ്ധതികള്‍ക്ക് തുല്യമായ പുനര്‍നിര്‍മാണം നടത്തേണ്ടി വരും

.ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 210 കോടി രൂപ വാഗ്ദാനമായി ലഭിച്ചത് 160 കോടിയും

.‘ഒരു ദുരിതാശ്വാസക്യാമ്പില്‍ ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കും’

.ശുചീകരണത്തിന് പഞ്ചാത്ത് വാര്‍ഡുകള്‍ക്ക് 25000 രൂപ നല്‍കും

നഗരസഭാ വാര്‍ഡുകള്‍ക്ക് ശുചീകരണത്തിന് 50000 രൂപ വീതവും നല്‍കും

ദേശീയ ദുരന്തമായി കണക്കാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം

ആകെയുള്ള നാശനഷ്ടത്തിന് തുല്യമായ സഹായമാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News