സര്‍വ്വവും നഷ്ടമായെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയത് ആശ്വാസം; ക്യാമ്പിലെത്തിയവര്‍ക്ക് പറയാനുള്ളത്

ഉടുതുണിക്ക് മറുതുണിയില്ലെന്ന പ്രയോഗത്തെ അന്വർത്ഥമാക്കുന്നതായിരുന്നു നിനച്ചിരിക്കാതെ എത്തിയ പ്രളയം മനുഷ്യർക്ക് സമ്മാനിച്ചത്. ഓണക്കോടി വാങ്ങേണ്ട സമയത്ത് അവർ നാണം മറയ്ക്കാൻ വേണ്ട വസ്ത്രങ്ങള്‍ മാത്രം സ്വീകരിക്കുന്നത് നൊമ്പര കാഴ്ചയായി.

ദുരിത ബാധിതരെ സഹായിക്കാൻ ഇതര സംസ്ഥാനങളിൽ നിന്ന് എത്തിച്ച വസ്ത്ര ശേഖരത്തിൽ നിന്ന് തങ്ങൾക്ക് അനുയോജ്യമായ വസ്ത്രം എല്ലാം നഷ്ടപെട്ടവർ തിരയുന്ന കാഴ്ച കണ്ണിനെ ഈറനണിയിക്കും.

ജീവൻ തിരിച്ചു കിട്ടിയതു തന്നെ വലിയ ഭാഗ്യമെന്ന തിരിച്ചറിവിൽ ഈ പാവം മനുഷ്യർ നിറമൊ ഡിസൈനൊ നോക്കാതെ അളവിനനുസൃതമായ വസ്ത്രം മാത്രം തെരഞ്ഞെടുക്കുന്നത് നോവായി മാറുന്നു.

പ്രളയത്തിൽ പെടാതെ ജീവൻ സംരക്ഷിക്കാൻ വീടിന്റെ കൂരയിൽ പിടിച്ചു കിടന്നപ്പോൾ കൂട്ടിനെത്തിയത് വിഷപാമ്പുകളും . എല്ലാം നഷ്ടമായെങ്കിലും ജീവനെങ്കിലും തിരിച്ചു കിട്ടിയതിന്‍റെ ആശ്വാസത്തിലാണ് ഈ മനുഷ്യര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here