സ്‌നേഹവും സഹായഹസ്തവുമായി സുമനസ്സുകള്‍; കോഴിക്കോട് ജനജീവിതം സാധാരണ നിലയിലേക്ക്

കോഴിക്കോട് ജില്ലയിലെ ജനജീവിതം സാധാരണ നിലയിലേക്ക് കടക്കുകയാണ്.ക്യാമ്പുകളില്‍നിന്നും ജനങ്ങള്‍ വീടുകളിലേക്ക് മാറിത്തുടങ്ങി. സ്‌നേഹവും സഹായഹസ്തവും എന്നും കോഴിക്കോട് ജില്ലയുടെ മുഖമുദ്രയായിരുന്നു. നിപവൈറസ് ഉരുള്‍ പൊട്ടല്‍ ഇപ്പോള്‍ പ്രളയവും എല്ലാം ജില്ല മറികടന്നത് സ്‌നേഹവും കൂട്ടായ്മയും സഹായഹസ്തവും കൊണ്ടാണ്.

ദുരിതങ്ങളെ നീന്തി ക്കടക്കുമ്പോഴും പ്രളയബാധിതരായ അന്യജില്ലക്കാരെ ക്കൂടി സഹായിക്കാന്‍ അവര്‍ ഓടി നടന്ന് വിഭവസമാഹരണത്തിലാണ്‌.

കോഴിക്കോട് ജില്ലയില്‍ നിന്ന് 16 ലോഡ് ഭക്ഷ്യവസ്തുക്കളടക്കമുളളവ വയനാട്, ചെങ്ങന്നൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്ക് അയക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു. ആകെ ഉണ്ടായിരുന്ന 311 ക്യാമ്പുകളിലും സൗജന്യമായി ഭക്ഷ്യവസ്തുക്കള്‍ എത്തി. ബാക്കി വന്നവ ദുരിതബാധിതരായ 20000 കുടുംബങ്ങള്‍ക്ക് കിറ്റായി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News