പ്രളയക്കെടുതിക്കിടെ വിദേശ യാത്ര; കെ രാജുവിനെതിരെ സിപിഐയിൽ കടുത്ത അമർഷം; അച്ചടക്ക നടപടി സ്വീകരിച്ചേക്കുമെന്ന് സൂചന

പ്രളയക്കെടുതിക്കിടെ വിദേശ യാത്ര നടത്തിയ മന്ത്രി കെ രാജുവിനെതിരെ സി പി ഐ യിൽ കടുത്ത അമർഷം. രാജുവിനെതിര അച്ചടക്ക നടപടി സ്വീകരിച്ചക്കുമെന്നും സൂചനയുണ്ട്.

ന്യായീകരിച്ച് പ്രശ്നം കൂടുതൽ വഷളാക്കരുതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രിക്ക് നിർദ്ദേശം നൽകി.

യാത്ര വിവാദമായതോടെ നേതൃത്വം ഇടപെടുകയും മന്ത്രിയെ തിരികെ വിളിക്കുകയും ചെയ്യുകയായിരുന്നു.

യാത്ര വെട്ടിച്ചുരുക്കി ഇന്നലെ മന്ത്രി തിരുവനന്തപുരത്ത് തിരികെ െഎത്തി.കോട്ടയം ജില്ലയുടെ ചുമതലയായിരുന്നു കെ രാജുവിന് ഉള്ളത്.അടുത്തു ചേരുന്ന സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗം വിഷയം ചർച്ച ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News