കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ്് നയ്യാര്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ദില്ലിയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എഴുത്തുകാരന്‍,മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ദേയനായിരുന്നു.സംസ്്കാരം ഉച്ചയ്ക്ക് ദില്ലിയിലെ ലോധി റോഡിലെ ശ്മശാനത്തില്‍ നടക്കും.

മാധ്യമ പ്രവര്‍ത്തകന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍,എഴുത്തുകാരന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച് കുല്‍ദീപ് നയ്യാര്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തന രംഗത്തെ തലയെടുപ്പുള്ള വ്യക്തിത്വമായിരുന്നു. 80 ഓളം ദിനപത്രങ്ങളിലായി വിവിധ വിഷയങ്ങളെ അധികരിച്ച് നയ്യാര്‍ ലേഖനങ്ങള്‍ എഴുതി. 1923ല്‍ പാക്കിസ്ഥാനിലെ സിയാല്‍ക്കോട്ടിലായിരുന്നു കുല്‍ദീപ് നയ്യാരുടെ ജനനം.

ഉര്‍ദു പത്രപ്രവര്‍ത്തകനായാണ് കുല്‍ദീപ് നയ്യാര്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. ദ സ്‌റ്റേറ്റ്‌സ്മാന്‍ പത്രത്തിന്റെ എഡിറ്ററായിരിക്കവെ അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടു.1990ല്‍ ഇന്ത്യയുടെ ബ്രീട്ടീഷ് ഹൈക്കമ്മീഷണര്‍ ചുമതല ഏറ്റെടുത്ത അദ്ദേഹം നയതന്ത്രജ്ഞന്‍ എന്ന നിലയിലും കഴിവ് തെളിയിച്ചു. 1996ലെ ഇന്ത്യയുടെ യുഎന്‍ പ്രതിനിധിസംഘത്തിലും നയ്യാര്‍ അംഗമായിരുന്നു.

1997ല്‍ നയ്യാര്‍ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പത്രപ്രവര്‍ത്തനം കൂടാതെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും നയ്യാര്‍ സജീവമായിരുന്നു. 15ഓളം പുസ്തകങ്ങളും നയ്യാര്‍ എഴുതുകയുണ്ടായി. കുല്‍ദീപ് നയ്യാരുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി,രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ബിജെപി അധ്യക്ഷന്‍ അമിത് ഷാ,സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവര്‍ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News