ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് കോടിയേരി; ഒന്നിച്ചു നില്‍ക്കേണ്ട സമയത്തെ വിവാദങ്ങള്‍ കേരളത്തിന് നാണക്കേടെന്ന് എംഎം മണി

തിരുവനന്തപുരം: ഡാം തുറന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഇത്തരം ആരോപണങ്ങള്‍ കേരളത്തിന് ലഭിക്കേണ്ട സഹായം ഇല്ലാതാക്കും. രാഷ്ട്രീയ തീരുമാനത്തിലൂടെ ഡാം തുറക്കാന്‍ സാധിക്കില്ലെന്നും കോടിയേരി തിരുവനന്തപുരത്ത് പ്രതികരിച്ചു.

ഇടുക്കി: രമേശ് ചെന്നിത്തല അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.

എല്ലാ കാര്യങ്ങളിലും തൃപ്തി അറിയിച്ച ശേഷം ചെന്നിത്തല മലക്കം മറിഞ്ഞതിന്റെ കാരണം വ്യക്തമല്ലെന്നും മന്ത്രി തൊടുപുഴയില്‍ പറഞ്ഞു. ഒരുമിച്ച് നില്‍ക്കേണ്ട സമയത്തെ ഇത്തരം വിവാദങ്ങള്‍ കേരളത്തിന് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News