ജനങ്ങളും അവരുടെ പ്രശ്നങ്ങളുമാണ് വലുത്; ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് നല്‍കും: മുഖ്യമന്ത്രി

കേരളത്തിലെ പ്രവര്‍ത്തിക്കുന്ന വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ സന്ദര്‍ശനത്തിന് ശേഷം കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി മാധ്യണങ്ങളെ കണ്ടു.

രക്ഷാ പ്രവര്‍ത്തകരെ കുറിച്ചാണ് ക്യാമ്പിലുള്ള എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ വിലമതിക്കാനാവാത്ത സഹായങ്ങളാണ് തങ്ങള്‍ക്ക് ചെയ്തതെന്നാണ്.

തിരിച്ച് ചെല്ലുമ്പോള്‍ നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ആശങ്കയും അവര്‍ പങ്കുവച്ചു ഇത് ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്കുള്ള കിറ്റുകള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകരും പ്രാദേശിക ഭരണ സംവിധാനങ്ങളും ഇത് നന്നായി ചെയ്യുന്നുണ്ട്.

തിരിച്ച് ചെല്ലുന്നവര്‍ക്ക് അടിയന്തര ആവശ്യത്തിനുള്ള കിറ്റ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് കൊണ്ട് മാത്രം പ്രയാസം തരണം ചെയ്യാന്‍ ക‍ഴിയില്ല ഈ കാര്യം ഗൗരവമായി സര്‍ക്കാര്‍ കാണുന്നത് ഇത് പരിഹരിക്കുന്നതിന് കര്‍മ പദ്ധതി ആവിഷ്കരിക്കും.

ബാങ്കുകളുമായി ബന്ധപ്പെട്ട വീടുകള്‍ സജ്ജീകിക്കുന്നതിനുള്ള തുക കണ്ടെത്താനാവശ്യമായ സംവിധാനമേര്‍പ്പെടുത്തും ഇതിന്‍റെ വിവിധ വശങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ച് വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പലിശ രഹിത വായ്പ ലഭ്യമാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും. വീട് നഷ്ടപ്പെട്ടവരുടെ സ്ഥിതി വളരെ ഗുരുതരമാണ്. വീട് നിര്‍മ്മിക്കുന്നതുവരെ ഇവരെ താമസിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

പുനരധിവാസം പ്രധാനമായ ഒരുവിഷയമാണ് നിലവില്‍ നേരിട്ട പ്രകൃതിക്ഷോഭത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മാത്രമേ ഇതിന്‍റെ നടപടികള്‍ സ്വീകരിക്കുന്നു.

പൊതു അഭിപ്രായത്തിന്‍റെ അടിഅടിസ്ഥാനത്തിലായിരിക്കും ഇതില്‍ അവസാന തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഇന്നലെ 3314 ക്യാമ്പുകളിലായി 327280 കുടുംബങ്ങളും 12 ലക്ഷത്തിലധികം ജനങ്ങളുമാണ് ഉണ്ടായിരുന്നത് ഇന്ന് 2774 ക്യാമ്പുകളിലായി 278781 കുടുംബങ്ങളും 1040688 ജനങ്ങളും ഉണ്ട്.

60593 വീടുകളും 30000 അധികം കിണറുകളും ഇതുവരെ ശുചിയാക്കി. വൈദ്യുതി പുനഃസ്ഥാപിക്കുന്ന പ്രവൃത്തിയും ത്വരിതമായി നടക്കുന്നു.

വീടുകളുടെ സുരക്ഷാ പരിശോധനയും നടന്നുവരികയാണ്. ചത്ത മൃഗങ്ങളുടെ സംസ്കരണം വിവധ സേനാ വിഭാഗങ്ങളെ ബന്ധപ്പെട്ട് നടത്തുന്നുണ്ട്.

കേരളത്തെ പുനഃസൃഷ്ടിക്കുന്ന ദൗത്യത്തില്‍ എല്ലാവരുടെയും സഹായം വേണം. ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സഹോദര സ്നേഹത്തിന്‍റെ മാതൃകകളാണ്.

ജുഡീഷ്യറിയും കേരളത്തെ സഹായിക്കാന്‍ മുന്നോട്ടുവരുന്നുണ്ട്. ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് പ്രാമുഖ്യം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ വ‍ഴിതിരിച്ചുവിടുന്ന കാര്യങ്ങളെ ചര്‍ച്ചയില്‍ കൊണ്ടുവരരുത്.

ജനങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളുമാണ് വലുത്. ഇത് തര്‍ക്കിക്കാനുള്ള സമയമല്ല യോജിപ്പിന്‍റെയും എെക്യത്തിന്‍റേയും സമയമാണെന്നും അദ്ദേഹം പറഞ്ഞു.

പത്രസമ്മേളനത്തിന്‍റെ പൂര്‍ണരൂപം ഇവിടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News