മുല്ലപ്പെരിയാര്‍: സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നും താഴ്ത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വീണ്ടും വാദം കേള്‍ക്കും.

142 അടിയാക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്ര മേല്‍നോട്ട സമിതി തള്ളിയിരുന്നു ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസില്‍ വീണ്ടും കോടതി വാദം കേള്‍ക്കുന്നത്.

ജലനിരപ്പ് 142ല്‍ നിന്ന് താഴ്ത്തണമെന്ന കേന്ദ്ര മേല്‍നോട്ട സമിതി തീരുമാനം നടപ്പിലാക്കാന്‍ തമിഴ്‌നാട് തയ്യാറാകണമെന്ന് 18ാം തീയതി സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

അടിയന്തര സാഹചര്യം പരിഗണിച്ചായിരുന്നു സുപ്രീംകോടതി ഈ ആവശ്യം തമിഴ്‌നാടിനോട് മുന്നോട്ട് വച്ചത്.

ഇന്നലെ കേരള ചീഫ് സെക്രട്ടറി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡാമിന്റെ ജലനിരപ്പ് താഴ്ത്തുന്നതില്‍ തമിഴ്‌നാടിന്റെ സഹകരണം ഉണ്ടായില്ലെന്നും 13 ഷട്ടറുകള്‍ ഒന്നിച്ച് തുറന്നത് പ്രളയകാരണങ്ങളില്‍ ഒന്നായി എന്നും വ്യക്തമാക്കിയിരുന്നു.

ഇത് കൂടാതെ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.സേവ് കേരള പ്രസിഡന്റ് റസല്‍ ജോയിയാണ് ജലനിരപ്പ് 142 അടിയില്‍ നിന്നും താഴ്ത്തണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News