പ്രളയ മേഖലകളില്‍ ശുചീകരണത്തിന് സിപിഎെഎം നേതൃത്വത്തില്‍ വളണ്ടിയര്‍ സേന; സേവനസന്നദ്ധരായി അയ്യായിരത്തോളം വളണ്ടിയര്‍മാര്‍

പ്രളയത്തില്‍ അകപ്പെട്ടവരുടെ വീടുകള്‍ ശുചീകരിക്കാന്‍ സിപിഎം നേതൃത്വത്തില്‍ വോളണ്ടിയര്‍ സേന രംഗത്തിറങ്ങി.

കോട്ടയം ജില്ലയില്‍ അയ്യായിരത്തോളം പേരാണ് ശുചീകരണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ അഭയം ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുടെ പ്രവര്‍ത്തകരാണ് ശുചീകരണ പരിപാടികള്‍ക്കായി കൈകോര്‍ക്കുന്നത്.

പ്രളയമൊഴിഞ്ഞ വീടുകളുടെ ശുചീകരണം വലിയ വെല്ലുവിളിയായി മാറുന്ന സാഹചര്യത്തിലാണ് സിപിഎം നേതൃത്വത്തില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി വോളണ്ടിയര്‍ സേന രൂപീകരിച്ചത്.

കോട്ടയം ജില്ലയില്‍ സിപിഎമ്മിന്റെയും വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ അടക്കം അയ്യായിരത്തോളം പേരടങ്ങുന്ന വോളണ്ടിയര്‍ സേന വിവിധയിടങ്ങളിൽ ശുചീകരണത്തിനായി രംഗത്തിറങ്ങി.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കോട്ടയം കാരാപ്പുഴ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

പ്രളയബാധിത മേഖലകളിലെ ഓരോ വീടും ശുചീകരിച്ച് കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ പറഞ്ഞു.

വിവിധ ആരാധനലായങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും വോളണ്ടിയര്‍മാര്‍ ശുചീകരണം നടത്തി. വോളണ്ടിയര്‍മാര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

ശുചീകരത്തിന് പുറമേ വീടുകളുടെ ബലക്ഷയം പരിഹരിക്കുന്നതിനും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനും വൈദ്യുതി പാചകവാതക കണക്ഷനുകളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും തകരാര്‍ പരിഹരിക്കല്‍, കിണറുകളില്‍ ക്ലോറിനേഷന്‍ എന്നിവയും വോളണ്ടിയര്‍മാര്‍ നടപ്പാക്കും.

അരിയും പല വ്യഞ്ജനവും കുടിവെള്ളവും മരുന്നുകളും മരുന്നുകളും അടക്കമുള്ള കിറ്റുകളും വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News