ഈ കണക്കുകള്‍ സുതാര്യമാണ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബുധനാഴ്ച ഏഴുമണിവരെ 539 കോടിരൂപ സംഭാവന ലഭിച്ചു.

ഇതിൽ 142 കോടിരൂപ സി.എം.ഡി.ആർ.എഫ് പെയ്‌മെന്റ് ഗേറ്റ്-വേയിലെ ബാങ്കുകളും യു.പി.ഐ.കളും വഴിയും പേറ്റിഎം വഴിയും ഓൺലൈൻ സംഭാവനയായി വന്നതാണ്.

ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സി.എം.ഡി.ആർ.എഫ് അക്കൗണ്ടിൽ നിക്ഷേപമായി 329 കോടി രൂപയും, ബുധനാഴ്ച ഓഫീസിൽ ചെക്കുകളും ഡ്രാഫ്റ്റ്കളുമായി 68 കോടിയും ലഭിച്ചിട്ടുണ്ട്.

donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രാജ്യത്തിനകത്തും പുറത്തുമുള്ളവർക്ക് ഓൺലൈനായി പണമടയ്ക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്.

സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡിഎഫ്.സി ബാങ്ക്, ഫെഡറൽ ബാങ്ക്, എയർടെൽ, ഐസിഐസിഐ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, എന്നീ ബാങ്ക് ഗേറ്റ്-വേകൾ വഴിയും,

പേറ്റിഎം, പേയൂ, ഭീം, എസ്.ബി.ഐ.തുടങ്ങിയവയുടെ യു.പി.ഐ.കളും ക്യു.ആർ കോഡുകൾ ഉപയോഗിച്ചും പണമടയ്ക്കാം. ഇതുവരെ 3.3 ലക്ഷം പേർ ഓൺലൈനായി സംഭാവന നല്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here