നമ്മുടെ ഒരുമ ലോകത്തിന് തന്നെ മാതൃക; ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണത്തെ ഓണമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസമെത്തിച്ചുകൊണ്ടാവട്ടെ ഇത്തവണ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരളം മുമ്പൊരിക്കലും ഇത്രയും വലിയ ദുരന്തം നേരിട്ടിട്ടില്ല. പത്തുലക്ഷത്തിലേറെ പേര്‍ ഇപ്പോഴും ആശ്വാസക്യാമ്പുകളിലാണ്. മനുഷ്യരെല്ലാം ഒന്നിച്ചുനിന്നാണ് ഈ ദുരന്തം നേരിടുന്നത്.

ഈ ഒരുമ തന്നെ ലോകത്തിന് മറ്റൊരു മാതൃകയാവും. സമത്വത്തിന്റെയും സമഭാവനയുടെയും സ്‌നേഹത്തിന്റെയും സന്ദേശം നല്‍കുന്ന ഓണം, കഷ്ടപ്പാടുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനുളള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവട്ടെ എന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News