ഉത്രാട ദിനത്തിലും സജീവമായി കോഴിക്കോട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനം

ഉത്രാട ദിനത്തിലും സജീവമായി കോഴിക്കോട്ടെ ദുരിതാശ്വാസ പ്രവര്‍ത്തനം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്ന അവശ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റ് പായ്ക്ക് ചെയ്യാന്‍ ഉത്രാടദിനത്തില്‍ എത്തിയത് 300 വിദ്യര്‍ത്ഥികള്‍.

ഇവ വീടുകളിലെത്തിക്കുന്ന പ്രവര്‍ത്തനവും നടന്നു. ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകളിലായി 17 കുടുംബങ്ങളിലെ 72 പേരാണ് കഴിയുന്നത്.

ഒരാഴ്ചയിലധികമായി കോഴിക്കോട് ഡി ടി.പി സി ഓഫീസില്‍ ദുരിതബാധിതര്‍ക്കുളള കിറ്റ് പായ്ക്ക് ചെയ്യുന്ന ജോലിയിലാണ് സന്നദ്ധ പ്രവര്‍ത്തകര്‍ . എന്‍സിസി, എസ് പി സി, കാമ്പസ് ഓഫ് കോഴിക്കോട്, എന്‍ ഐ ടി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം പങ്കുചേര്‍ന്നു. കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് അഭ്യര്‍ഥന കണ്ട് എത്തിയവരും നിരവധി.

1500ലേറെ പേര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്ന് കോഴിക്കോട് തഹസില്‍ദര്‍ അനിതാകുമാരി പറഞ്ഞു. ഉത്രാടദിനത്തില്‍ മറ്റെല്ലാ തിരക്കും മാറ്റിവെച്ച് എത്തിയത് 300 പേര്‍

ഈ മാസം 16 മുതല്‍ ഇവിടെ നിന്നും സാധനങ്ങള്‍ വിവിധയിടങ്ങളിലേക്കായി എത്തിക്കുന്നുണ്ട്. ജില്ലയിലെ മുഴുവന്‍ ദുരിതബാധിതരുടെ കൈകളിലും ജില്ലാ ഭരണകൂടം നേരിട്ട് ഭക്ഷ്യവസ്തുക്കളടക്കമുളള കിറ്റ് എത്തിച്ചു. ഇതര ജില്ലകളിലേക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം മാത്രം കയറ്റി അയച്ചത് 30 ലോഡ് ഭക്ഷ്യവസ്തുക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News