ദുരിത ബാധിതരുടെ കണ്ണീരൊപ്പാന്‍ അമ്പത്തിരണ്ട് വര്‍ഷമായി ക‍ഴുത്തലണിഞ്ഞിരുന്ന താലിമാല ഊരി നല്‍കി ഈ അമ്മ

അമ്പത്തിരണ്ട് വര്‍ഷമായി ക‍ഴുത്തലണിഞ്ഞിരുന്ന താലിമാല ഊരി നല്‍കുമ്പോള്‍ പട്ടാമ്പിയിലെ ചന്ദ്രവല്ലി പണിക്കര്‍ക്ക് വേറൊരു ചിന്തയോ ആശങ്കയോ ഉണ്ടായിരുന്നില്ല.

മ‍ഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള സഹായ നിധിയിലേക്കുള്ള ചെറിയ സഹായമെന്ന നിലയിലാണ് ഇവര്‍ താലിമാല ഊരി നല്‍കിയത്.

കേരളം ദുരിതപൂര്‍ണ്ണമായ സാഹചര്യത്തിലൂടെ കടന്നു പോവുമ്പോള്‍ ഭര്‍ത്താവും മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായപ്പോള്‍ ചന്ദ്രവല്ലി താലിമാല ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൈകോര്‍ത്തത്.

സിപിഐഎം പട്ടാന്പി ഏരിയാ സെക്രട്ടറി എന്‍പി വിനയകുമാര്‍ താലിമാല ഏറ്റുവാങ്ങി. മ‍ഴയും പ്രളയവും വിതച്ച ദുരിതത്തില്‍ നിന്ന് കരകയറാന്‍ ലോകത്ത് നിന്നങ്ങോളമിങ്ങോളം കേരളത്തിനായി സഹായമെത്തുന്പോ‍ഴാണ് ചന്ദ്രവല്ലി പണിക്കര്‍ താലിമാല ഊരിനല്‍കിയത്.

സിപിഐഎമ്മിന്‍റെ ആദ്യകാല പ്രവര്‍ത്തകനും ഗ്രാമപഞ്ചായത്ത് ജീവനക്കാരനും നിലവില്‍ സിപിഐഎം അണ്ടലാടി ബ്രാഞ്ച് അംഗവുമായ എന്‍പി ദാമോദര പണിക്കരുടെ ഭാര്യയാണ് ചന്ദ്രവല്ലി. അമ്മയുടെ പ്രവൃത്തിയെക്കുറിച്ച് മകള്‍ രേഖ വേണു ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പ് താ‍ഴെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here