തിരുവോണദിനത്തിലും കർമനിരതമായി മുഖ്യമന്ത്രിയുടെ ഒാഫീസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു തടസ്സവുമുണ്ടാകരുത് എന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവർത്തനം.

നാം ഒന്നുചേര്‍ന്ന്‌ നില്‍ക്കുമ്പോള്‍ ഏത്‌ ദുരന്തങ്ങളേയും മറികടക്കാനാകും എന്നതാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ പ്രളയബാധിതർക്കൊപ്പമാണ് ഇൗ സർക്കാർ. അതാണ് ഒാരോ ദിനത്തെയും പ്രവർത്തനം വ്യക്തമാക്കുന്നത്.

ഇന്ന് അതിജീവനത്തിന്‍റെ ആഘോഷമാണ് ഏവരും സംസ്ഥാനത്ത് നടത്തുന്നത്. ഇതിന് പ്രരണയാകുന്നത് സംസ്ഥാനത്തിന്‍റെ തന്നെ മുഖ്യനും.  അതാണ് തിരുവോണ ദിനത്തിലും ഒരു വ്യത്യാസവുമില്ലാത്ത പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസ്‌ കാട്ടിതരുന്നത്.

പതിവ് പോലെ മുഖ്യമന്ത്രി രാവിലെ തന്നെ ഒാഫീസിലെത്തി, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തി. ഒപ്പം സഹായവുമായി എത്തിയവരിൽ നിന്നും ഫണ്ട് സ്വീകരിച്ചു.

എല്ലാ ദിവസവും കര്‍മ്മനിരതരായി നിന്നുകൊണ്ടു മാത്രമേ നമുക്ക്‌ ഇൗ പ്രതിസന്ധിയെ മറികടക്കാനാകൂ എന്ന കാഴ്‌ചപ്പാടോടെയാണ്‌ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്‌.

അതുകൊണ്ടാണ്‌ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു തടസ്സവുമില്ലാത്തവിധം ഓഫീസുകളുടെ പ്രവര്‍ത്തനം നടത്തണമെന്ന മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു.