രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളിയെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി; എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് ഉറപ്പ്

തിരുവനന്തപുരം: പ്രളയക്കെടുതിയിലെ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി രത്‌നകുമാറിനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ രത്‌നകുമാറിനോട് ചോദിച്ചറിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും എല്ലാ സഹായവും രത്‌നകുമാറിന് ഉറപ്പു നല്‍കി.

രത്‌നകുമാറിന് ആവശ്യമായ സഹായം നല്‍കാന്‍ എറണാകുളം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആറാട്ടുപുഴ സ്വദേശിയായ രത്‌നകുമാര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് വച്ചാണ് അപകടത്തില്‍ പെട്ടത്. പ്രളയത്തില്‍ ഒറ്റപ്പെട്ടവരെ രക്ഷിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടയില്‍ വള്ളം മറിഞ്ഞായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here