അതിജീവനത്തിന്‍റെ ഓണം; ദുരിതാശ്വാസ ക്യാമ്പില്‍ ഓണസദ്യവിളമ്പി മീനടം നിവാസികള്‍

കോട്ടയം: പള്ളം സിഎംഎസ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഓണസദ്യവിളമ്പി മീനടം നിവാസികള്‍. മീനടത്തെ സിപിഎം പ്രവര്‍ത്തകരുടെ നേത്രത്വത്തിലാണ് വിഭവസമ്യദ്ധമായ ഓണസദ്യവിളമ്പിയത്.

കുട്ടനാട് , അപ്പര്‍ കുട്ടനാട് , തിരുവാര്‍പ്പ് ,കുമരകം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ക്യാംപിലുള്ളത്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. എന്നാല്‍ ഇത്തവണ ഓണസദ്യയുണ്ണാന്‍ സ്വന്തം വീടുകളില്‍ എത്താന്‍ പോലും  കഴിയാതെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി ഓണസദ്യയുമായി പൊതുപ്രവര്‍ത്തകരെത്തിയത്.

സിപിഐഎം കോട്ടയം ജില്ലാസെക്രട്ടറി വി എന്‍ വാസവനും മീനടത്തെ സിപിഐഎം പ്രവര്‍ത്തകരുമാണ് കോട്ടയം പള്ളം സിഎംഎസ് സ്‌കൂളിലെ ക്യാമ്പിലേക്കെത്തിയത്.

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമായ ഓണദിനത്തില്‍ വീടുവിട്ടു കഴിയേണ്ടി വരുന്നവര്‍ക്കായി ആഘോഷങ്ങളില്ലെങ്കിലും ഓണസദ്യയെങ്കിലും അന്യമാകരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

കുട്ടനാട് അപ്പര്‍കുട്ടനാട് മേഖലകളില്‍ നിന്നായി 106 പേരാണ് പള്ളം സിഎംഎസ് സ്‌കുളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്.  ഉപ്പേരിയും ശര്‍ക്കരവരട്ടിയുമടക്കം എല്ലാ ഓണവിഭവങ്ങളോടെയുമാണ് ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ഓണസദ്യ വിളമ്പിയത്.

ഒടുവില്‍ അടപ്രഥമനും പരിപ്പ് പായസവും. തികച്ചും സമൃദ്ധമായ ഐക്യത്തിന്റെ ഓണമായിരുന്നു ഒരോ ക്യാമ്പുകളിലും നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News