മലയാളി കോമാളികള്‍; അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച്, കേരളത്തിനെതിരെ ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മലയാളികളെ അധിക്ഷേപിച്ച അര്‍ണബ് ഗോസ്വാമിയെ പിന്തുണച്ച് ബിജെപി രാജ്യസഭാംഗവും എന്‍ഡിഎ കേരള വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍.

അര്‍ണബിനെ വിമര്‍ശിക്കുന്നവര്‍ കോമാളികളാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പറഞ്ഞു. സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ട്വീറ്റില്‍ വാദിച്ചു.

കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണബിന്റെ പരാമര്‍ശം.

നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു പരാമര്‍ശം. പ്രളയദുരിത സഹായഫണ്ടിലേക്ക് യുഎഇ സഹായം ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് അര്‍ണബ് മലയാളികളെ പരിഹാസിച്ചത്.

പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.

അര്‍ണബിന്റേയും റിപ്പബ്ലിക്ക് ടിവിയുടേയും ഫേസ്ബുക്ക് പേജുകളില്‍ മലയാളികള്‍ കൂട്ടമായി പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News