നമ്മുടെ ലക്ഷ്യം, പുതിയൊരു കേരളം; അത് സാധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്ന് ആലോചിക്കണം;എല്ലാത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: തകരുന്നതിന് മുമ്പുള്ള കേരളമല്ല, മറിച്ച് പുതിയൊരു കേരളമാണ് നമ്മുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണെന്നും എന്നാല്‍ അതെല്ലാം സാധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരെയും ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒറ്റയടിക്ക് നല്‍കണമെന്നല്ല പറയുന്നത്. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും.

അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here