അധികാരികളിലെ രണ്ട് വിഭാഗങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു

അധികാരികളിലെ രണ്ട് വിഭാഗങ്ങളെ പരാമര്‍ശിച്ചുകൊണ്ടുള്ള ദുബൈ ഭരണാധികാരിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നു. ഔദ്യോഗിക തലത്തില്‍ രണ്ടു തരം ആളുകളുണ്ടെന്നാണ് ദുബൈ ഭരണാധികാരി ട്വീറ്റ് ചെയ്തത്.

ഇതില്‍ ഒരു വിഭാഗം ,ജനങ്ങള്‍ക്ക് സേവനം നല്കാന്‍ തയ്യാറായി വരുന്നു.

എന്നാല്‍ രണ്ടാമത്തെ തരത്തിലുള്ള ആളുകള്‍ ജനജീവിതം കൂടുതല്‍ പ്രയാസകരമാക്കുന്ന നടപടികള്‍ എടുക്കുന്നുവെന്ന് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ട്വിറ്ററില്‍ കുറിച്ചു.

ഔദ്യോഗിക തലത്തില്‍ രണ്ടു തരം ആളുകളുണ്ട്. ഒരു വിഭാഗം നന്മയുടെ ആളുകള്‍, അവര്‍ ജനങ്ങള്‍ക്ക് സേവനം നല്കാന്‍ തയ്യാറായി വരുന്നു. ജന സേവനത്തിന്റെ ഈ നന്മയില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നു. കൊടുത്തു കൊണ്ടേയിരിക്കുക എന്നതിലാണ് അവര്‍ മൂല്യംതിരയുന്നന്നത്.

മെച്ചപ്പെട്ട ജീവിതം കണ്ടെത്താനുള്ള ശ്രമമാണിത്, അവര്‍ വാതിലുകള്‍ തുറന്നിടുന്നു, പരിഹാരങ്ങള്‍ കണ്ടെത്തുന്നു. ജനങ്ങള്‍ക്ക് പ്രയോജനമുള്ളത് ചെയ്യുന്നു. രണ്ടാമത്തെ തരത്തിലുള്ള ആളുകള്‍ , പ്രയാസങ്ങള്‍ പരിഹരിക്കുന്നതില്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

അവര്‍ ജീവിതത്തെ കൂടുതല്‍ പ്രയാസകരമാക്കുന്ന നടപടികള്‍ എടുക്കുന്നു.മറ്റുള്ളവര്‍ അവരുടെ വാതില്‍ക്കല്‍ കാത്തു നില്‍ക്കുന്നതിലാണ് അവര്‍ സന്തോഷം കണ്ടെത്തുന്നത്. ഗവണ്മെന്റുകള്‍ വിജയിക്കുന്നത് രണ്ടാമത്തെ വിഭാഗത്തെ ആദ്യ വിഭാഗം മറി കടക്കുമ്പോഴാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News