കേരളത്തിന് കൈത്താങ്ങാവാന്‍ സുപ്രീംകോടതി ജഡ്ജിമാരും; ധനസമാഹരണ പരിപാടിയില്‍ ജസ്റ്റിസ് കെഎം ജോസഫ് ഗാനങ്ങള്‍ ആലപിക്കും

ദില്ലി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ സുപ്രീംകോടതി ജഡ്ജിമാരും രംഗത്ത്.

ഇന്ന് വൈകിട്ട് 4.30ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷനല്‍ ലോയുടെ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ധനസമാഹരണ പരിപാടിയില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുഖ്യ അതിഥി ആകും. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെഎം ജോസഫ് ഗാനങ്ങള്‍ ആലപിക്കും. ഒരു മലയാളം ഗാനവും ഒരു ഹിന്ദി ഗാനവും ആകും ജസ്റ്റിസ് ജോസഫ് ആലപിക്കുക.

സുപ്രീംകോടതിയിലെയും ദില്ലി ഹൈകോടതിയിലെയും വിവിധ ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സീനിയര്‍ അഭിഭാഷകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

സുപ്രീംകോടതി വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് സുപ്രീംകോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഇത്തരമൊരു പരിപാടിയില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജി ഗാനം ആലപിക്കുന്നത് സമീപകാലത്ത് ആദ്യമാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News