അതിജീവനത്തിന് കേരളത്തോടൊപ്പം എന്‍ഡി ടിവി; 6 മണിക്കൂറുകള്‍ കൊണ്ട് 10 കോടി സമാഹരിച്ച ചാനലിന് നന്ദി അറിയിച്ച് മലയാളികള്‍ #ThankyouNDtv – Kairalinewsonline.com
Education

അതിജീവനത്തിന് കേരളത്തോടൊപ്പം എന്‍ഡി ടിവി; 6 മണിക്കൂറുകള്‍ കൊണ്ട് 10 കോടി സമാഹരിച്ച ചാനലിന് നന്ദി അറിയിച്ച് മലയാളികള്‍ #ThankyouNDtv

അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കൈത്താങ്ങായി 10 കോടി രൂപ സമാഹരിച്ച എന്‍ഡി ടിവിയ്ക്ക് നന്ദി അറിയിച്ച് മലയാളികള്‍.

എന്‍ഡി ടിവിയുടെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലാണ് സൈബര്‍ മലയാളികള്‍ നന്ദി അറിയിച്ച് രംഗത്തെത്തുന്നത്.

മാത്രമല്ല, എന്‍ഡി ടിവി ആപ്പിന് പ്ലേസ്റ്റോറില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് നല്‍കിയും മലയാളികള്‍ ചാനലിനോട് നന്ദി അറിയിച്ചു. thankyoundtv എന്ന ഹാഷ്ടാഗില്‍ നന്ദി പ്രചാരണവും നടക്കുന്നുണ്ട്.

എന്‍ഡി ടിവി ഇന്നലെ സംഘടിപ്പിച്ച ‘ഇന്ത്യ ഫോര്‍ കേരള’ പരിപാടിയിലൂടെ 10 കോടിയിലേറെ രൂപയാണ് സ്വരൂപിച്ചത്. ഇതാദ്യമായാണ് ദേശീയമാധ്യമങ്ങളില്‍ നിന്നും കേരളത്തിനുവേണ്ടി ഇത്തരത്തിലൊരു ധനസമാഹരണം നടക്കുന്നത്.

സന്നദ്ധ സംഘടനയായ പ്ലാന്‍ ഇന്ത്യയുമായി ചേര്‍ന്നാണ് എന്‍ഡി ടിവി ധനസമാഹരണം നടത്തിയത്.

റിപ്പബ്ലിക് ടിവിയിലൂടെ അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.

To Top