ശ്രീശാന്തിന് വിദേശത്തും കളിക്കാനാവില്ല

ക്രിക്കറ്റ് താരം ശ്രീശാന്തിന് വിദേശത്തെങ്കിലും കളിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ പട്യാല ഹൗസ് കോടതി വിധിക്കെതിരെ ബി.സി.സി.ഐയുടെ അപ്പീല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

രാജ്യത്ത് കളിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വിദേശത്തെങ്കിലും കളിക്കാന്‍ ശ്രീശാന്തിന് അനുമതി നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.

ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

കേരള ഹൈക്കോടതി ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കിയെങ്കിലും കളിക്കാനുള്ള അനുമതി ബി.സി.സി.ഐ നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയുള്ള ബി.സി.സി.ഐയുടെ അപ്പീലും കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News