ലോക ബാങ്ക് പ്രതിനിധി സംഘം നാളെ കേരളത്തില്‍; മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തും

തിരുവനന്തപുരം: ലോക ബാങ്ക് പ്രതിനിധി സംഘം നാളെ കേരളത്തിലെത്തും.

മഹാപ്രളയം തകര്‍ത്ത സംസ്ഥാനത്തെ പുനര്‍നിര്‍മിക്കാന്‍ ലോകബാങ്കില്‍ നിന്നും വായ്പ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ലോകബാങ്ക് പ്രതിനിധികളുമായി നാളെ മുഖ്യമന്ത്രിയും ധനമന്ത്രിയും ചര്‍ച്ച നടത്തും.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ പലിശനിരക്കില്‍ കേരളത്തിന് ദീര്‍ഘകാല വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.

സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പുനര്‍നിര്‍മ്മാണ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കൂടുതല്‍ സഹായം തേടുക.

ദുരന്തം സംബന്ധിച്ച് കേരളത്തിലെത്തുന്ന ലോക ബാങ്ക് സംഘം വിശദമായ പഠനവും നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here