‘അമ്മ ‘അവനെ’ കൊല്ലും; എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും’; പിണറായി കൊലപാതകക്കേസില്‍ നിര്‍ണായകമായി സൗമ്യയുടെ കത്ത്

പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ വച്ചെ‍ഴുതിയ കത്ത് പുറത്ത്. പിണറായി കൂട്ടക്കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി മറ്റൊരാള്‍ എന്ന സംശയത്തിലേക്കാണ് കത്തിലെ വെളിപ്പെടുത്തലുകള്‍ . മൂത്ത മകള്‍ െഎശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് കത്ത്.

കത്തിന്‍റെ പൂര്‍ണ രൂപം ഇങ്ങനെ

‘കിങ്ങിണീ, കൊലപാതകത്തിൽ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം.മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്.

ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം.

എന്റെ കുടുംബത്തിന്റെ കൊലപാതകത്തിൽ എനിക്കു പങ്കില്ല എന്നു തെളിയിക്കാൻ പറ്റുന്നതു വരെ എനിക്കു ജീവിക്കണം. ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക്  അതെങ്കിലും ദൈവം നടത്തിത്തരും.’ ഇതാണ് കത്തിന്‍റെ ഉള്ളടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here