പ്രളയക്കെടുതി; സർക്കാരിതര ഏജൻസികൾ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി

പ്രളയക്കെടുതി ദുരിതാശ്വാസത്തിനെന്ന പേരിൽ സർക്കാരിതര ഏജൻസികൾ പിരിക്കുന്ന പണം ദുരിതാശ്വാസത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

മാധ്യമ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സ്വരൂപിക്കുന്ന പണം ഇതേ ആവശ്യത്തിന് തന്നെ വിനിയോഗിക്കുന്നു എന്ന് ഉറപ്പാക്കണം . ഇക്കാര്യം നിരീക്ഷിക്കാൻ എന്ത് സംവിധാനമാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കോടതി ആരാഞ്ഞു .

പ്രളയക്കെടുതി ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാൻ കോടതി സർക്കാരിനോട് നിർദ്ദേശിച്ചു .

പ്രളയം തകർത്ത കേരളത്തെ പുനർനിർമിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്തു ടക്കമിട്ടതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനർനിർമാണ പദ്ധതി തയ്യാറാക്കി വരുന്നതായും സർക്കാർ സത്യവാങ്ങ്മൂലത്തിൽ കോടതിയിൽ വ്യക്തമാക്കി .

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ കോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ സത്യവാങ്ങ്മൂലം.

നാശനഷ്ടം വിലയിരുത്തുന്നതിനുള്ള നടപടികൾ ജില്ലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളും
ഊർജിതമായി നടക്കുന്നുണ്ട് ഭൂരിഭാഗം പേരും ക്യാമ്പുകിൽ നിന്ന് വിടുകിലേക്ക് മടങ്ങി.

സന്നദ്ധ പ്രവർത്തകരുടെ പിന്തുണയോടെ ശുചീകരണവും  ഊർജിതമാണന്നും
സർക്കാർ അറിയിച്ചു. പ്രളയക്കെടുതി മുലമുണ്ടായ നാശനഷ്ടം ദീർഘകാലാടിസ്ഥാനത്തിൽ വിലയിരുത്തുക എളുപ്പമല്ലന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു .

തകർന്നത് പുനസ്ഥാപിക്കലല്ല നവകേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യം. വൻതോതിലുള്ള സഹായം ജനങ്ങളിൽ നിന്നു ലഭിക്കുന്നുണ്ട് .

പുനർനിർമാണത്തിനുള്ള പണം സർക്കാരിന് തനിച്ചു കണ്ടെത്താനാവില്ല .
കേന്ദ്ര സഹായം കൂടാതെ വിദേശ സഹായം ലഭിക്കുന്നതിനുള്ള
സാധ്യതകളും ആരായുന്നുണ്ടെന്ന്
സർക്കാർ വ്യക്തമാക്കി.

പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി . വിശദമായ വാദത്തിനായി ഹർജി വെള്ളിയാഴ്ചത്തേക്ക് മാറ്റി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News