മുഖ്യമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർ; ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും.

അഡ്വക്കേറ്റ് ജനറൽ സി.പി.സുധാകരപ്രസാദിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരാണ് ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത് .

ദുരിതാശ്വാസ നിധിയിലേക്ക് 1.12 കോടി രൂപയാണ് സംഭാവനയായി നൽകുക. പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തോടുള്ള ഐക്യദാർഢ്യം എന്ന നിലയിലാണ് സർക്കാർ അഭിഭാഷകരുടെ തീരുമാനം .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News