പ്രിയ വാര്യർക്കെതിരായ എഫ്‌ഐആർ സുപ്രീംകോടതി റദ്ദാക്കി

പ്രിയ പ്രകാശ് വാര്യർക്കെതിരായ എഫ്‌ഐആർ സുപ്രീംകോടതി റദ്ദാക്കി.അടാർ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ ആറാണ് സുപ്രീം കോടതി റദ്ധാക്കിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഐപിസി 295 എ പ്രകാരം കേസ് എടുക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.സംഭവത്തിൽ രാജ്യത്തെവിടെയും പ്രിയ വാര്യർക്കെതിരെ കേസ് എടുക്കുന്നതും കോടതി തടഞ്ഞു.

ഗാനത്തിനെതിരെ പരാതിയുണ്ടെങ്കിൽ സെൻസർ ബോർഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു.

സിനിമയുടെ സംവിധായകൻ ഒമർ ലുലു, നിർമ്മാതാവ് എന്നിവർക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel