നവജാത ശിശുവിനെ അമ്മ ക‍ഴുത്തറുത്ത് കൊലപ്പെടുത്തി; ബാലുശേരി സ്വദേശി പൊലീസ് കസ്റ്റഡിയില്‍

കോ‍ഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ ക‍ഴുത്തറുത്ത് കൊലപ്പെടുത്തി.

കോ‍ഴിക്കോട് ബാലുശ്ശേരി പാറമുക്ക് ശ്വദേശിയാണ് പ്രസവിച്ച ഉടനെ കുഞ്ഞിനെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തിയത്. വീട്ടില്‍ തന്നെയാണ് പ്രസവം നടന്നത്.

ജനിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പറയുന്നു. ബ്ലേഡ് ഉപയോഗിച്ചാണ് റിന്‍ഷ കുഞ്ഞിന്‍റെ ക‍ഴുത്തറുത്തതെന്ന് പറയുന്നു.

പെണ്‍കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. റിന്‍ഷയെ പൊലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യുവതി വിവാഹ ശേഷം ഭര്‍ത്താവുമായി അകന്നു ക‍ഴിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News