സ്കൂളുകളില്‍ ഇനിമുതല്‍ കാപ്പി വേണ്ട; കാരണം ഇതാണ് – Kairalinewsonline.com
DontMiss

സ്കൂളുകളില്‍ ഇനിമുതല്‍ കാപ്പി വേണ്ട; കാരണം ഇതാണ്

ഏഷ്യന്‍ രാജ്യങ്ങളില്‍ കാപ്പി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ് ദക്ഷിണകൊറിയ

ദക്ഷിണകൊറിയയിലെ സ്കൂളുകളില്‍ ഇനിമുതല്‍ കാപ്പി വേണ്ടെന്ന് രാജ്യം തീരുമാനിച്ചു. രാജ്യത്തിന്‍റെ ഭാവി വളര്‍ന്നുവരുന്ന തലമുറയുടെ കരങ്ങളിലാണ്.

എലമെന്‍ററി ക്ലാസ് മുതല്‍ ഹൈസ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കാണ് സെപ്തംബര്‍-14മുതല്‍ സ്കൂളുകളില്‍ കാപ്പി പാടില്ലെന്ന് ദക്ഷിണകൊറിയ കര്‍ശനതീരുമാനമെടുത്തിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകരും സ്കൂളില്‍ ഈ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കാനാണ് നിര്‍ദ്ദേശം. കാപ്പിയിലെ അധിക കലോറിയും കഫീനും കണക്കിലെടുത്ത് പലസ്കൂളുകളിലും കാപ്പി നേരത്തേ വിലക്കിയിരുന്നതാണ്.

എന്നാല്‍ അദ്ധ്യാപകര്‍ക്ക് വെന്‍ഡിംഗ് മെഷീനുകളിലൂടെയും സ്നാക് ഷോപ്പുകളിലൂടെയും കാപ്പി ലഭിക്കുന്നുണ്ട്.പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതും നിരോധിക്കപ്പെടും.

കൗമാരക്കാരുടെ ഇടയില്‍ ആരോഗ്യകരമായ ഭക്ഷണം പ്രചാരത്തിലാക്കുക എന്ന ലക്ഷ്യംകൂടി ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കാപ്പിയിലടങ്ങിയിരിക്കുന്ന കഫീന്‍ തലചുറ്റല്‍,ഹൃദയമിടിപ്പ് വര്‍ധന,ഉറക്കമില്ലായ്മ,കുട്ടികളില്‍ മാനസിക-ശാരീരിക പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ദക്ഷിണകൊറിയ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഏഷ്യന്‍ രാജ്യങ്ങളില്‍ കാപ്പി ഉപയോഗത്തില്‍ ഒന്നാം സ്ഥാനത്താണ് ദക്ഷിണകൊറിയ.

To Top