മകളുടെ പിതൃത്വം അംഗീകരിക്കാൻ ഡിഎൻഎ പരിശോധന വേണം; യുവതിയുടെ വഴിയോര സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു

മകളുടെ പിതൃത്വം അംഗീകരിക്കാൻ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് യുവതിയുടെ വഴിയോര സത്യഗ്രഹ സമരം രണ്ടാഴ്ച പിന്നിട്ടു. കോട്ടയം കുമരകം സ്വദേശിനി ശ്രീഭാ പി.എസാണ് മകളുമായി പോരുവഴി ശാസ്താംനടയിൽ സമരം ചെയ്യുന്നത്.സമരം യുവതി ഫെയിസ് ബുകിലൂടെ തത്സമയം സംപ്രേക്ഷണവും നൽകുന്നുണ്ട്.

ഈ യുവതിയുടെ ഇരിപ്പ് സ്വന്തം മാനം രക്ഷിക്കാനും മകളുടെ പിതൃത്വം ഭർത്താവിനേയും സമൂഹത്തേയും ബോധ്യപ്പെടുത്താനുമാണ്. 1999 ഒക്ടോബർ 15 നാണ് ആന്ദ്രയിൽ വച്ച് ഐവർകാല സ്വദേശിയായ യുവാവ് കര സേനയിൽ ജോലിചെയ്യവെ ശ്രീഭയെ വിവാഹം ചെയ്യുന്നത് മധ്യപ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലൂമായി 9 വർഷത്തെ ജീവിതത്തിനൊടുവിൽ ഇയാൾ ഒര് സുപ്രഭാതത്തിൽ മുങി.

കുട്ടി തന്റേതല്ലെന്ന വാദം ഉയർത്തിയ വിമുക്ത ഭടൻ ആദ്യ ഭാര്യ ശ്രീഭയേയും മകളേയും അംഗീകരിക്കാൻ തയാറാവാതായതോടെയാണ് മകളുടെ പിതൃത്വം ഡിഎൻഎ ടെസ്റ്റിലൂടെ പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തി കഴിഞ്ഞ രണ്ടാഴ്ചയായി ഭർത്താവിന്റെ വീടിന്റ സമീപം റോഡരുകിൽ സമരം ചെയ്യുന്നത്.

കരസേന,പ്രധാനമന്ത്രി,കേന്ദ്ര ആഭ്യന്തര മന്ത്രി,ജില്ലാ കളക്ടർ,പോലീസ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഈ അമ്മ തന്റെ സമരം ഫെയിസ് ബുക്കിൽ ലൈവ് സംപ്രേക്ഷണവും യുവതി നൽകുന്നൂണ്ട്.

അതേ സമയം കോട്ടയത്തെ കുടുമ്പകോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ പോലീസിന് പരിമിതിയുണ്ടെന്നും എന്നാൽ സമരം ചെയ്യുന്നത് തടയില്ലെന്നും പോലീസ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here