പ്രളയക്കെടുതി: മന്ത്രിമാര്‍ക്കെതിരെ നോട്ടീസ് അയക്കേണ്ടതില്ല : ഹൈക്കോടതി

പ്രളയക്കെടുതിയിൽ അന്വേഷണം വേണമെന്ന ഹർജിയിൽ മന്ത്രിമാർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി വിസമ്മതിച്ചു.

മന്ത്രിമാരായ എംഎം മണി, മാത്യു ടി. തോമസ് എന്നിവർക്ക് ഡാം യഥാസമയം തുറക്കാതിരുന്നതിൽ പങ്കുണ്ടന്ന് ആരോപിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ മന്ത്രിമാർക്ക് വ്യക്തിപരമായി പങ്കുണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. മന്തിമാരുടെ ഭാഗത്ത് നിന്ന് അനാസ്ഥയുണ്ടെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം.

എന്നാൽ സർക്കാർ കക്ഷിയായ സാഹചര്യത്തിൽ മന്ത്രിമാരെ വ്യക്തിപരമായി കക്ഷി ചേർക്കേണ്ടതില്ലന്ന് കോടതി വ്യക്തമാക്കി.

സംസ്ഥാനത്തെ നാല്‍പ്പത്തിയൊന്ന് ഡാമുകൾ പരിപാലിക്കുന്നില്ലെന്ന് സിഎജി യുടെ റിപോർട്ടിലുണ്ടന്നും ഡാമുകളുടെ നടത്തിപ്പിന് കർമ്മ പദ്ധതി തയ്യാറാക്കണമെന്നുമാണ് ഹർജയിലെ മറ്റ് ആവശ്യങ്ങൾ.

മുൻ എറണാകുളം ജില്ലാ കളക്ടർ എംപി ജോസഫ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

എതിർ കക്ഷികളായ കേന്ദ്ര സംസ്ഥാന സർക്കാരുകൾ, ജലക്കമ്മീഷൻ , കെഎസ്ഇബി, ജലവിഭവ വകുപ്പ് ,ഡാം സേഫ്റ്റി അതോറിറ്റി എന്നിവക്ക് കോടതി നോട്ടീസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News