പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക് മനസ്സ് കൊണ്ട് വെളിച്ചം നല്‍കി പെരുവണ്ണാമുഴി സ്വദേശി ജോണ്‍സണ്‍

പ്രളയത്തില്‍ എല്ലാം നഷ്ടമായവര്‍ക്ക്, മനസ്സ് കൊണ്ട് വെളിച്ചം നല്‍കുകയാണ് കോഴിക്കോട് പെരുവണ്ണാമുഴി സ്വദേശി ജോണ്‍സണ്‍. ഭിന്നശേഷിക്കാരനായ ഇദ്ദേഹം സ്വന്തമായി നിര്‍മ്മിച്ച 50 സോളാര്‍ എല്‍ ഇ ഡി ലാമ്പുകള്‍ സൗജന്യമായി സംസ്ഥാന സര്‍ക്കാരിന് കൈമാറി. ജോണ്‍സന്റെ കഴിവ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

വിധിയെ തോല്‍പിച്ചാണ് ജോണ്‍സണ്‍ന്റെ തൊഴിലും സേവനവും. പോളിയോ ബാധിച്ച് ശരീരം തളര്‍ന്ന ജോണ്‍സണ്‍ന്റെ ജിവിതം സോളാര്‍ എല്‍ ഇ ഡി ലാമ്പുകള്‍ നിര്‍മ്മിച്ച് തന്നെ. മഹാപ്രളയം മുക്കികളഞ്ഞ നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍വ്വരും കൈകോര്‍ക്കുമ്പോള്‍ ജോണ്‍സനും ഒപ്പമുണ്ട്.

കോഴിക്കോട് നടന്ന ചടങ്ങില്‍ 50 സോളാര്‍ എല്‍ ഡി ലാമ്പുകളാണ് ആദ്യഘട്ടമെന്ന നിലയില്‍ ജോണ്‍സണ്‍ സൗജന്യമായി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്. ഇത് ദുരിതബാധിതര്‍ക്ക് വെളിച്ചമാകും.

ബൈറ്റ്3200 രൂപ നിരക്കിലാണ് ജോണ്‍സണ്‍ ഇവ നല്‍കി വരുന്നത്. സത് വ എന്ന പരിസ്ഥിതി സംഘടന വഴി സബ്‌സിഡി നിരക്കിലും വില്‍പ്പന നടത്തുന്നു. ജോണ്‍സന്റെ സേവനം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

സുമനസ്സുകളുടെ സഹായമുണ്ടെങ്കില്‍ പ്രളയബാധിതരായവര്‍ക്ക് വെളിച്ചം നല്‍കാന്‍ ഇനിയും തയ്യാറാണെന്നും ജോണ്‍സണ്‍ ഉറപ്പു തരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here