കരുണയുടെ കാവല്‍ മാലാഖ; ഷാദിയയെ കാണാന്‍ ജയസൂര്യ എത്തി

കൊച്ചി: പ്രളയത്തിന്‍റെ ദുരിതത്തിന് ഇടയിലാണെങ്കിലും സഹജീവി സ്നേഹത്തിന്‍റെയും മാതൃക അനവധി കേരളം ലോകത്തിന് കാട്ടിക്കൊടുത്തിട്ടുണ്ട് ഈ ദിവസങ്ങളില്‍.

പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തിന് കൈത്താങ്ങാവാന്‍ സ്വന്തം പണക്കുടുക്ക പൊട്ടിച്ച് സഹായം നീട്ടിയ ഷാദിയയെന്ന ഒമ്പതുവയസുകാരിയെ കാണാന്‍ നടന്‍ ജയസൂര്യയും മഞ്ജു വാര്യരും എത്തി.

തലച്ചോറിനെ ബാധിച്ച ട്യൂമറിന് ചികിത്സയില്‍ ക‍ഴിയുമ്പോ‍ഴും കരുതലിന്‍റെയും കൈത്താങ്ങിന്‍റെയും അതുല്യ മാതൃകയാണ് ഈ കുഞ്ഞു മനസ് കേരളത്തിന് കാട്ടികൊടുത്തത്.

തന്നെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ ഷാദിയയെ കാണാന്‍ വാത്സല്യം നിറച്ച സമ്മാനപ്പെട്ടിയുമായാണ് ജയസൂര്യ എത്തിയത്. പുല്ലേപ്പടിയിലുള്ള വീട്ടിലെത്തിയാണ് ജയസൂര്യ ഷാദിയയെ കണ്ടത്.

നടി മഞ്ജു വാര്യരും നേരത്തെ ഷാദിയയെ കാണാനെത്തിയിരുന്നു. ചിത്ര രചനയില്‍ താല്‍പര്യമുള്ള ഷാദിയയ്ക്ക് വരയ്ക്കാനുള്ള പെയിന്റിങ് സാമഗ്രികളും മഞ്ജു സമ്മാനിച്ചു.

പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ തന്റെ പണക്കുടുക്ക പൊട്ടിച്ചു നൽകിയ ഷാദിയയുടെ കഥ പത്രങ്ങളിലൂടെയാണ് ജനങ്ങള്‍ അറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News