377-ാം വകുപ്പിനെതിരെ ആദ്യം പരസ്യനിലപാടെടുത്ത രാഷ്ട്രീയപാര്‍ട്ടി സിപിഐഎം

തിരുവനന്തപുരം: സ്വവര്‍ഗരതി കുറ്റകരമാണെന്നു പറയുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെതിരെ ആദ്യം പരസ്യനിലപാടെടുത്ത രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐഎം.

സെക്ഷന്‍ 377 നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2014ല്‍ തന്നെ സിപിഐഎം രംഗത്തെത്തിയിരുന്നു. 377ാം വകുപ്പ് എടുത്തുകളയും എന്ന് 2014ല്‍ ലോകസഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയിലും സിപിഐഎം വ്യക്തമാക്കിയിരുന്നു.

സെക്ഷന്‍ 377 നീക്കം ചെയ്യുക എന്ന ആവശ്യം പരസ്യമായി ഉന്നയിച്ച രാഷ്ട്രീയ കക്ഷികള്‍ വിരളമായിരിക്കെയാണ് സിപിഐഎം നിലപാട് ശ്രദ്ധേയമാകുന്നത്.

സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഇന്ന് സുപ്രധാനമായ വിധിന്യായത്തിലൂടെയാണ് 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞത്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ന്യായമായ മനുഷ്യാവകാശങ്ങളുടെ പട്ടികയില്‍പെടുത്തിക്കൊണ്ട് പരിഗണിക്കുക എന്നതാണ് സിപിഐഎം നിലപാട്.

ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കാര്യത്തില്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന, ബ്രിട്ടീഷുകാരാല്‍ നിര്‍മ്മിക്കപ്പെട്ട ഏറ്റവും പ്രാകൃത നിയമമായ ഈ വകുപ്പ് നീക്കം ചെയ്യണമെന്ന കാഴ്ചപ്പാടാണ് സിപിഐ എമ്മിനുള്ളത്.

ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളും മനുഷ്യാവകാശ സംഘടനകളും ഈ ആവശ്യമാണ് ഉയര്‍ത്തിവന്നതും ഈ ആവശ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News